മണിപ്പൂരില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയില്‍ ബിഷ്ണുപൂര്‍ ജില്ലയില്‍ നടന്ന അക്രമത്തിലാണ് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായത്. കുക്കി വിഭാഗമാണ് അക്രമത്തിന് പിന്നിലെന്ന് മണിപ്പൂര്‍ പൊലീസ് പറഞ്ഞു. 4 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ALSO READ:പോളിംഗില്‍ അപ്രതീക്ഷിത ഇടിവ്; വയനാട്ടില്‍ ഫലം പ്രവചനാതീതമാക്കി കണക്കുകള്‍

കഴിഞ്ഞ ദിവസവും മണിപ്പൂരില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇംഫാലില്‍ കാങ്‌പോക്പി ദേശീയപാതയിലെ പാലത്തിന് നേരെയായരുന്നു അക്രമികള്‍ ബോംബിട്ടത്. ഇംഫാലിനെ നാഗാലാന്‍ഡിലെ ഡിമാപൂരുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ത്തത്.

ALSO READ:‘പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണം’; വെല്ലുവിളിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍

കുക്കി ജനവാസ മേഖലയായ കാങ്‌പോക്പി ലക്ഷ്യമാക്കി മെയ്‌തെയ് ഭീകരഗ്രൂപ്പുകള്‍ നടത്തിയ സ്‌ഫോടനത്തില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു. മണിപ്പൂരില്‍ അക്രമസംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News