ദില്ലിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പുതുതായി വെള്ളക്കടുവകൾ. മൃഗശാലയില്‍ തന്നെയുള്ള വിജയ്,സീത എന്നീ കടുവകള്‍ക്ക് ജനിച്ച കുട്ടികളെയാണ് വെള്ള കടുവകളുള്ള പ്രത്യേക മേഖലയില്‍ അവതരിപ്പിച്ചത്. ഏകദേശം എട്ട് മാസത്തോളം പ്രായം വരുന്ന ഒരാണ്‍കടുവയും പെണ്‍കടുവയുമാണ് മൃഗശാലയിലെത്തിയത്. പെണ്‍കടുവയക്ക് അവ്‌നിയെന്നും ആണ്‍കടുവയ്ക്ക് വ്യോമുമെന്നാണ് പേര് നല്‍കിയിരിക്കുന്നത്.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഏപ്രില്‍ 20-ന് കടുവകളെ മൃഗശാലയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24-ന് ജനിച്ച കടുവ കുഞ്ഞുങ്ങള്‍ ഇതുവരെ അമ്മയോടൊപ്പമായിരുന്നു. നിലവിലുള്ള പ്രദേശം ഇരു കടുവകള്‍ക്കും തികയാതെ വന്നതോടെയാണ് കാണികള്‍ക്കായുള്ള പ്രദേശത്തേക്ക് കടുവകളെ മാറ്റിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here