രണ്ടു ദിവസത്തെ കേരള സന്ദർശനം; പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ എത്തും. വൈകിട്ട് 5മണിയോടെ കൊച്ചി നേവൽ ബേസിൽ എത്തുന്ന പ്രധാന മന്ത്രി വൈകിട്ട് ആറ് മണിക്ക് കൊച്ചി മഹാരാജാസ് കോളേജ് പരിസരത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും.

Also read:വിമാനങ്ങള്‍ വൈകിയാല്‍ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം: നിര്‍ദേശവുമായി ഡിജിസിഎ

റോഡ് ഷോ നടക്കുന്നതിനാൽ വൈകിട്ട് ആറു മുതൽ രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അടുത്ത ദിവസം രാവിലെ ഗുരുവായൂരിൽ ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് മടങ്ങിയെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്പിയാർഡിന്റെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് മറൈൻ ഡ്രൈവിൽ നടക്കുന്ന പാർട്ടി ഭാരവാഹികളുടെ സംഗമത്തിലും പങ്കെടുത്ത ശേഷമാകും പ്രധാനമന്ത്രി മടങ്ങുക.

Also read:‘ഇ.ഡിക്ക് ഐസക്കിന്റെ കേസിൽ കിട്ടേണ്ടത് പോലെ കിട്ടി’: എ കെ ബാലൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News