ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം മാത്രം, വീട്ടിലിരുന്നും അപ്ഡേറ്റ് ചെയ്യാം

ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി. ജൂൺ 14ന് മുമ്പായി ആധാർ പുതുക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. ഇന്‍റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍  വീട്ടിലിരുന്നും  ആധാർ പുതുക്കാം.

https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് ആധാര്‍ പുതുക്കേണ്ടത്. വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്ത് ആധാർ നമ്പര്‍ നല്‍കുമ്പോള്‍ ആധാറുമായി ബന്ധിക്കപ്പെട്ട നമ്പറിലേക്ക്  ഒടിപി വരും. ഈ ഒടിപി എന്‍റര്‍ ചെയ്യുമ്പോള്‍ ആധാർ അപ്‌ഡേഷൻ പേജിലെത്തും.

ALSO READ: സ്വന്തം നിലയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു; വി. മുരളീധരനെതിരെ സംസ്ഥാന ബിജെപിയില്‍ പുതിയ ചേരി

ഇവിടെ പ്രധാനമായും അഡ്രസ് പ്രൂഫും   ഐഡന്‍റിറ്റി പ്രൂഫുമാണ് നല്‍കേണ്ടത്. തിരിച്ചറിയല്‍ രേഖയായി പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യാം. അഡ്രസ് പ്രൂഫിന് പകരം വോട്ടേഴ്‌സ് ഐഡിയുടെ സ്‌കാൻഡ് കോപ്പി നൽകിയാൽ മതി. ഇതിന് പിന്നാലെ സബ്മിറ്റ് കൂടി ക്ലിക്ക് ചെയ്യുന്നതോടെ ആധാർ അപ്‌ഡേഷൻ റിക്വസ്റ്റ് പോകും. തുടർന്ന് സ്‌ക്രീനിൽ നിന്ന് അക്ക്‌നോളജ്‌മെന്‍റ് ഡൗൺലോഡ് ചെയ്യാം.

ഇതേ വെബ്‌സൈറ്റിൽ തന്നെ ആധാർ അപ്‌ഡേറ്റ് സ്റ്റേറ്റസ് എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ ആധാർ അപ്‌ഡേറ്റ ആയ വിവരങ്ങള്‍ ലഭ്യമാകും.

ALSO READ: ‘ഒന്നു പോയാല്‍ അടുത്തത്; ജീവിതം അടിച്ചുപൊളിക്കൂ’;കൊച്ചു മകള്‍ക്ക് മുത്തശ്ശി നല്‍കിയ ‘ബ്രേക്ക്അപ്’ ഉപദേശം വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News