എം സി റോഡിൽ വാഹനാപകടം; ടിപ്പർ കയറിയിറങ്ങി രണ്ടുപേർ മരിച്ചു

എം സി റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ വാഹനം അപകടം. ടിപ്പർ കയറിയിറങ്ങി ബൈക്ക് യാത്രക്കാർ മരിച്ചു. കോതമംഗലം കറുകടം സ്വദേശി എൽദോസ് ഇദ്ദേഹത്തിന്റെ മകൾ ബ്ലസ്സി എന്നിവരാണ് മരണമടഞ്ഞത്. എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. താന്നിപ്പുഴ പള്ളിക്ക് മുൻവശത്താണ് സംഭവം. ബൈക്കിന്റെ പിന്നിലാണ് ടിപ്പർ ഇടിച്ചത്. ഏകദേശം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങി നീങ്ങിയ ശേഷമാണ് വാഹനങ്ങൾ നിന്നത്.

Also Read: ‘നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാത്ത സർക്കാർ ജീവനക്കാർക്ക് തെരഞ്ഞെടുപ്പിന് ശേഷം ജോലിയിലിരിക്കാൻ അവകാശമില്ല’: വിചിത്ര വാദവുമായി മുന്‍ ബിജെപി എംപി സന്തോഷ് അഹ്ലാവത്

നഴ്സിംഗ് വിദ്യാർത്ഥിനിയായ മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലായിരുന്നു അപകടം. പെൺകുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. എൽദോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണമടഞ്ഞ എൽദോ പാലക്കാട് കൃഷി അസിസ്റ്റന്റ് ആണ്.

Also Read: ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് ; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News