അങ്കമാലിയില്‍ സ്ലാബ് ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു

അങ്കമാലി കറുകുറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞു വീണ് രണ്ട് പേര്‍ മരിച്ചു. കറുകുറ്റി സ്വദേശി ജോണി അന്തോണി, വെസ്റ്റ് ബംഗാള്‍ സ്വദേശി അലി ഹസന്‍ എന്നിവരാണ് മരിച്ചത്.

രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കറുകുറ്റി ഫൊറോന പളളിക്ക് പിറകില്‍ ആലുക്കമുക്കില്‍ നിര്‍മ്മാണത്തിലിരുന്ന ഇരുനില കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബുകളാണ് ഇടിഞ്ഞ് വീണത്. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിയായ 52കാരന്‍ ജോണി അന്തോണി, വെസ്റ്റ് ബംഗാള്‍ സ്വദേശി 30 വയസ്സുകാരന്‍ അലി ഹസന്‍ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ട് പേരും കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ്.

അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വെസ്റ്റ് ബംഗാള്‍ സ്വദേശിയുടെ ഇരുകാലുകളും ഒടിഞ്ഞിട്ടുണ്ട്. ഇരുനിലകെട്ടിടത്തിന്റെ മുകളിലത്തെ സണ്‍ഷെയ്ഡാണ് ഇടിഞ്ഞുവീണത്. സണ്‍ഷെയ്ഡിന് മുകളില്‍ നിന്ന മൂന്നു പേരും താഴേക്ക് പതിക്കുകയായിരുന്നു. രണ്ട് പേര്‍ തത്ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News