ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ട് മരണം; 200 പേര്‍ കുടുങ്ങിക്കിടക്കുന്നു

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ട് പേര്‍ മരിച്ചു. സോളന്‍, ഹാമിര്‍പൂര്‍, മാണ്ഡി ജില്ലകളില്‍ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരണം. വിനോദ സഞ്ചാരികളും നാട്ടുകാരും ഉള്‍പ്പടെ 200 പേര്‍ കുടുങ്ങിക്കിടക്കുകയാണ്.

Also Read- വന്ദേഭാരതില്‍ യുവാവ് ടിക്കറ്റെടുക്കാതെ ശുചിമുറിയില്‍ കയറിയിരുന്ന സംഭവം; റെയില്‍വേയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം

ദേശീയ പാതയില്‍ പല സ്ഥലത്തും റോഡുകള്‍ ഇടിഞ്ഞു. ഇതേ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. അപകട സാധ്യത കണക്കിലെടുത്ത് പലയിടത്തും റോഡുകള്‍ അടച്ചു. വെള്ളപ്പൊക്കത്തില്‍ വ്യാപകമായി കൃഷി നാശം ഉണ്ടായി. ഇരുപതിലേറെ വീടുകള്‍ക്കും ഒട്ടേറെ വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. നിരവധി കന്നുകാലികളും ഒലിച്ചുപോയി. ഏകദേശം ഒരു കോടിയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.

Also read-പതിനെട്ടാം വയസില്‍ ക്രൂര കൊലപാതകം; ജീവപര്യന്തം ശിക്ഷിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മുങ്ങി; 27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി അച്ചാമ്മ പിടിയില്‍

നിരവധി സ്ഥലങ്ങളില്‍ ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പത്തിലേറെ ട്രെയിനുകള്‍ റദ്ദാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News