130 കിലോമീറ്റർ വേഗതയിലോടിയ ട്രെയിൻ പൊടുന്നനെ എമർജൻസി ബ്രേക്കിട്ടു; കുലുക്കത്തിൽ രണ്ട് മരണം

130 കിലോമീറ്റർ വേഗതയിലോടിയ ട്രെയിൻ പൊടുന്നനെ എമർജൻസി ബ്രേക്കിട്ടതുമൂലമുണ്ടായ കുലുക്കത്തിൽ രണ്ട് പേര് മരിച്ചു. പുരിയിൽ നിന്ന് ന്യൂ ദില്ലി വരെ പോകുന്ന പുരുഷോത്തം എക്സ്പ്രസ്സ് ആണ് പൊടുന്നനെ ബ്രേക്ക് നൽകി നിർത്തിയത്.

ALSO READ: ഒബിസി വിഭാഗം കൈവിടുന്നതോടെ ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി; സംവരണം പഠിക്കാമെന്ന് മോദി

ജാർഖണ്ഡിലെ കോഡെർമ, ഗോമോ തുടങ്ങിയ സ്റ്റേഷനുകൾക്കിടയിലായിരുന്നു സംഭവം. എൻജിൻ വൈദ്യുതി നൽകുന്ന ഓവർഹെഡ് കേബിൾ തകരാറിലായതിനെത്തുടർന്നാണ് ലോക്കോ പൈലറ്റുമാർക്ക് എമർജൻസി ബ്രേക്ക് നൽകേണ്ടിവന്നത്. പൊടുന്നനെ ബ്രേക്ക് നൽകിയതോടെ 130 കിലോമീറ്റർ വേഗതയിലോടിയിരുന്ന ട്രെയിൻ പെട്ടെന്ന് നിന്നു. ഇതുമൂലമുണ്ടായ കുലുക്കത്തിലാണ് രണ്ട് യാത്രക്കാർ മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News