കോഴിക്കോട് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം കണ്ടെത്തി. വടകര കരിമ്പനപ്പാലത്താണ് സംഭവം ഉണ്ടായത്. KL 54 P 1060 നമ്പർ കാരവനിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പട്ടാമ്പി സ്വദേശികളായ മനോജും ജോയലുമാണ് മരിച്ചതെന്ന് വടകര റൂറൽ എസ്പി നിതിൻ രാജ് പറഞ്ഞു. വിശ്രമിക്കുന്നതിനിടയിൽ എസിയുടെ തകരാർ മൂലം വിഷവാദകം ശ്വസിച്ച് മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊന്നാനിയിൽ രജിസ്റ്റർ ചെയ്ത വാഹനമാണ്. ഫ്രന്റ് ലൈൻ ഹോസ്പിറ്റാലിറ്റിയുടേതാണ് വാഹനമെന്നും നാസർ എന്നയാളുടെ പേരിലാണിതെന്നും പൊലീസ് അറിയിച്ചു. കാരവൻ രണ്ട് ദിവസമായി നിർത്തിയിട്ടത് സംശയം തോന്നി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Two dead bodies were found in a caravan parked in Kozhikode. The incident took place at Vadakara Karimbapanam. The dead bodies were found in caravan number KL 54 P 1060.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here