ഗുജറാത്തിലെ ടെക്‌സറ്റയില്‍സ് ഫാക്ടറിയില്‍ നിന്നും വിഷപ്പുക ശ്വസിച്ച് രണ്ട് ജീവനക്കാര്‍ മരിച്ചു. ഏഴു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഹമ്മദാബാദിലെ നരോള്‍ വ്യാവസായിക പ്രദേശത്തെ ദേവി സിന്ററ്റിക്‌സിലാണ് സംഭവം ഉണ്ടായത്.
ഉപയോഗിച്ച ആസിഡ് ഫാക്ടറിയിലെ ടാങ്കിലേക്ക് മാറ്റുന്നതിനിടയില്‍ വിഷപ്പുക ശ്വസിച്ചാണ് ഒമ്പത് പേര്‍ അപകടത്തിലായതെന്ന് ഡിസിപി രവി മോഹന്‍ സെയ്‌നി പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഏഴു പേരില്‍ നാലു പേരുടെ നില ഗുരുതരമാണ്.
ALSO READ: തിളക്കം മങ്ങി പൊന്ന്; പിന്നോട്ട് കുതിച്ച് സ്വര്‍ണവില, കുത്തനെ കുറഞ്ഞ് നിരക്ക്
പ്രിന്റിംഗിനും ഡയ്യിംഗിനും ഉപയോഗിക്കുന്ന ആസിഡാണ് വില്ലനായത്. സംഭവസ്ഥലത്ത് ഫോറന്‍സിക്ക് സയന്‍സ് ലാബോറട്ടറി, ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ആന്‍ഡ് ഗുജറാത്ത് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
News Summary- Two workers died after inhaling toxic fumes from a textile factory in Gujarat. Seven people are being treated in the hospital
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here