വാമനപുരം നദിയിൽ 2 പേർ മുങ്ങി മരിച്ചു

Drowning

വാമനപുരം നദിയിൽ 2 പേർ മുങ്ങി മരിച്ചു. മരിച്ചതിൽ ഒരാൾ വിദ്യാർത്ഥിയാണ്. വള്ളക്കടവ് സ്വദേശി ബിനു (37), പാലോട് കാലൻ കാവ് സ്വദേശി കാർത്തിക് (15) എന്നിവരാണ് മരിച്ചത്. പാലോട് പൊട്ടൻചിറയിൽ കുളിയ്ക്കാനിറങ്ങി എന്നാണ് പ്രാഥിമിക നിഗമനം. കാർത്തിക് വിതുര സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. വിതുര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പാലോട് പൊലീസ് കേസെടുത്തു.

Also Read: അരുന്ധതി റോയിയെയും ഷേഖ് ഷൗക്കത്ത് ഹുസൈനെയും യുഎപിഎ പ്രകാരം വിചാരണ ചെയ്യാനുള്ള തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹം: എം എ ബേബി

ആറ്റിലെ പായൽ പറിച്ചെടുക്കാൻ വന്നവരാണ് അപകടത്തിൽപെട്ടത്. കാർത്തിക് ആദ്യം വെള്ളത്തിൽ പോയി. കാർത്തിക്കിനെ രക്ഷിക്കാൻ ബിനു ഇറങ്ങി എന്നാണ് പ്രദേശവാസികൾ പറയുന്നത്. ബിനുവും മുങ്ങി പോയപ്പോൾ നാട്ടുകാരാണ് വെള്ളത്തിൽ നിന്നും ഇരുവരെയും പുറത്ത് എടുത്തത്.

Also Read: വെള്ളികെട്ടിയ ഇടംപിരി ശംഖ് മാലിന്യകൂമ്പാരത്തിൽ; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേതെന്ന് സംശയം, നിഷേധിച്ച് ദേവസ്വം അധികാരികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration