ദില്ലിയിൽ ശക്തമായ പൊടിക്കാറ്റ്; രണ്ട് മരണം

ദില്ലിയിൽ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിൽ രണ്ട് പേർ മരിച്ചു. മരം വീണുണ്ടായ അപകടത്തിലാണ് രണ്ട് പേർക്ക് ജീവൻ നഷ്ട്ടമായത്. ശക്തമായ പൊടിക്കാറ്റിലുണ്ടായ അപകടങ്ങളിൽ ആകെ 23 പേർക്ക് പരിക്കേറ്റു. കാറ്റിനൊപ്പം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയ മഴയും ലഭിച്ചു. രാത്രി 9 മണിക്കും 11 മണിക്കും ഇടയിലുണ്ടായ കാറ്റില്‍ ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Also Read: പ്രണയം നടിച്ച് ലൈംഗികാതിക്രമത്തിനിരയാക്കി വീഡിയോ പകർത്തി, ദൃശ്യങ്ങൾ പെൺകുട്ടിയുടെ അമ്മയ്ക്ക് അയച്ച് പണം തട്ടി വീണ്ടും പീഡനം; യുവാവ് അറസ്റ്റിൽ

കൊണാക്ട് പ്ലേസില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു. മരങ്ങള്‍ കടപുഴകി വീണ 60 ഓളം സംഭവങ്ങളും വീട് തകര്‍ന്നതും മതില്‍ ഇടിഞ്ഞതുമായി ബന്ധപ്പെട്ട 22 സംഭവങ്ങളും റിപ്പോർട്ട് ചെയ്തതായും പൊടിക്കാറ്റുമായി ബന്ധപ്പെട്ട അമ്പതോളം ഫോൺ കോളുകൾ ലഭിച്ചതായും ദില്ലി പൊലീസ് അറിയിച്ചു. പൊടിക്കാറ്റിനെ തുടർന്ന് 9 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു.

Also Read: കമ്പിവടി കൊണ്ട് പലതവണ തലയ്ക്കടിച്ചു,ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞു; കരമന അഖിലിന്റെ കൊലപാതക ദൃശ്യങ്ങൾ കൈരളി ന്യൂസിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News