തൃശൂരിൽ ജീപ്പ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

തൃശൂർ ചേർപ്പിൽ ജീപ്പ് സ്വകാര്യബസിൽ ഇടിച്ച് ജീപ്പ് യാത്രക്കാരായ രണ്ട് പേർ മരിച്ചു. അഞ്ച് ബസ്സ് യാത്രക്കാർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മുത്തുള്ളിയാൽ ഗ്ലോബൽ സ്കൂളിന് സമീപമായിരുന്നു അപകടം.

Also Read; യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തേണ്ടി വരുമോ എന്ന് ആശങ്കപ്പെട്ടാണ് ജീവനൊടുക്കിയത്; രോഹിത് വെമുല കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

തൃപ്രയാർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എതിരെ വന്ന ജീപ്പുമാണ് മുത്തുള്ളിയാൽ ഗ്ലോബൽ സ്കൂളിന് സമീപം വെച്ച് കൂട്ടിയിടിച്ചത്. അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. മഞ്ഞപ്ര സ്വദേശി ബിജു ദേവസിയും ഇതര സംസ്ഥാന തൊഴിലാളിയുമാണ് മരിച്ചത്.

Also Read; വോട്ടെടുപ്പ് കണക്കുകൾ പുറത്തുവിടുന്നതിലെ കാലതാമസം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സീതാറാം യെച്ചൂരി

ബസ്സിലേക്ക് ഇടിച്ചു കയറിയ ജീപ്പിൽ നിന്നും ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് ഇരുവരെയും പുറത്ത് എടുത്തത്. കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായി തകർന്നു. ബസ് യാത്രക്കാരായ അഞ്ചോളം പേർക്കും അപകടത്തിൽ പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News