കാസർഗോഡ് വിവിധയിടങ്ങളിലായി രണ്ട് മരണം

കാസർഗോഡ് വിവിധയിടങ്ങളിലായി രണ്ട് മരണം. കാസർഗോഡ് ആദൂരിൽ കിണറിൽ വീണ് യുവാവ് മരിച്ചു. ആദൂർ നെട്ടണികെ സ്വദേശി സതീശൻ (37) ആണ് മരിച്ചത്. അയൽവാസിയുടെ കിണറിൽ വീണ കോഴിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കയറിന്റെ പിടി വിട്ട് സതീശൻ കിണറ്റിലേക്ക് വീഴുകയായിരുന്നു.

Also read:ദില്ലി മദ്യനയ അഴിമതിക്കേസ്; ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്‌രിവാളിന്റെ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

കാസർഗോഡ് കാഞ്ഞങ്ങാട് പതിനാലുകാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയിൽ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ (14 ) ആണ് മരിച്ചത്. അരയി കാർത്തിക പുഴയിലാണ് അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News