തമിഴ്‌നാട്ടില്‍ മുനിസിപ്പാലിറ്റി ജീവനക്കാരനെ പട്ടാപകല്‍ വെട്ടിക്കൊന്നു

തമിഴ്‌നാട്ടില്‍ മുനിസിപ്പാലിറ്റി ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ചെങ്കോട്ട മുനിസിപ്പാലിറ്റിയിലെ താത്ക്കാലിക ജീവനക്കാരനായ വിശ്വനാഥപുരം സ്വദേശി രാജേഷിനെയാണ് വെട്ടികൊന്നത്. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിന്നീട് പിടികൂടി.

Also read- ബൈക്കപകടത്തില്‍ മരിച്ച ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യയും മരിച്ചു

തിരുനല്‍വേലി സ്വദേശി മന്ത്ര മൂര്‍ത്തി, ഇയാളുടെ സുഹൃത്തും നാങ്കനേരി സ്വദേശിയുമായ മാരി എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. അമ്പാസമുദ്രത്തില്‍വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

Also Read- ഐ ഫോണ്‍ വാങ്ങാനായി വീട്ടില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞു; പതിനേഴുകാരന്‍ ആത്മഹത്യ ചെയ്തു

കൊലയ്ക്ക് ശേഷം പ്രതികള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ചെങ്കോട്ട റെയില്‍വേ സ്റ്റേഷനിലെ ഐആര്‍ടിസി കാന്റീനില്‍ താത്ക്കാലിക ജീവനക്കാരനായിരുന്ന മന്ത്ര മൂര്‍ത്തിയെ രാജേഷ് മര്‍ദിച്ചതിന്റെ പൂര്‍വ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News