നിയന്ത്രണം വിട്ട ആംബുലന്‍സ് അമ്പലത്തിലേക്ക് നടന്നുപോകുന്നവര്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരുപ്പതിയിലാണ് ദാരുണ സംഭവം. ചന്ദ്രഗിരി മണ്ഡലിലെ നരസിംഗപുരത്തിലായിരുന്നു അപകടം.
പെദ്ദ റെദ്ദമ്മ (40), ലക്ഷ്മമ്മ (45) എന്നിവരാണ് ആംബുലന്‍സ് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മരിച്ചത്. മദനപ്പള്ളിയില്‍ നിന്ന് തിരുപ്പതിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
Also Read : Also Read : സ്വപ്‌നമാണെന്ന് ഒരുനിമിഷം ചിന്തിച്ചു; വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരന്‍ അടുത്തിരുന്ന മറ്റൊരു യാത്രക്കാരന്റെ മേല്‍ മൂത്രമൊഴിച്ചു
തിരുമല ക്ഷേത്രത്തിലേക്ക് കാല്‍നടയായി പോവുകയായിരുന്ന സംഘത്തിനു നേരെ നിയന്ത്രണം വിട്ട 108 ആംബുലന്‍സ് പാഞ്ഞുകയറുകയായിരുന്നു. പുംഗാനൂരില്‍ നിന്ന് തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് നടക്കുകയായിരുന്നു സംഘം.
സംഭവത്തില്‍ ചന്ദ്രഗിരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ അപകടത്തിന്റെ കാരണം വ്യക്തമല്ല. പ്രദേശത്ത് കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരുന്നു. ഇതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Also Read : മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു; പ്രതി പിടിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here