കാസറഗോഡ് വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം.പടന്നക്കാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.കാർ യാത്രക്കാരാണ് അപകടത്തിൽ മരിച്ചത്.
ദേശീയപാതയിലെ പടന്നക്കാട് ഐങ്ങോത്ത് ആയിരുന്നു സംഭവം.നീലേശ്വരം തൈക്കടപ്പുറം സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് സംശയം.
ALSO READ; വയനാട് ഡിസിസി ട്രഷററുടേയും മകൻ്റേയും മരണം; വിശദാന്വേഷണത്തിന് ഉത്തരമേഖല ഡിഐജിയുടെ നിർദ്ദേശം
അപകടത്തിൽ മൂന്നു പേർക്ക് ഗുരുതര പരുക്കുണ്ട്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. നീലേശ്വരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ബനും കൂട്ടിയിടിക്കുകയായിരുന്നു
ENGLISH NEWS SUMMARY: Two people died in Kasaragod road accident. KSRTC bus collided with a car in Patannakkad. Car passengers died in the accident. The incident took place at Patannakkad Aingoth on the national highway. It is suspected that the accident happened to the natives of Nileswaram Thaikkadappuram.Three people were seriously injured in the accident. One of them is in critical condition. The accident happened around 12 noon on Sunday.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here