താനൂർ ബോട്ട് ദുരന്തം: പോർട്ട് ജീവനക്കാർ കസ്റ്റഡിയിൽ

താനൂർ ബോട്ടപകട കേസില്‍ രണ്ട് പോര്‍ട്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍. ബേപ്പൂർ പോർട്ട് കൺസർവേറ്റർ പ്രസാദ്, സർവെയർ സെബാസ്റ്റ്യൻ എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്.  ഇവര്‍  ബോട്ട് ഉടമയെ നിയമവിരുദ്ധമായി സഹായിച്ചെന്ന് അന്വേഷണസംഘത്തിന്‍റെ കണ്ടത്തലിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ALSO READ: കെ സുധാകരനെതിരായ കേസ് രാഷ്ടീയ പകപോക്കലല്ല: ഇ.പി ജയരാജൻ

ബോട്ട് ഉടമയും സ്രാങ്കും ജീവനക്കാരും സഹായികളും ഉള്‍പ്പെടെ ഒമ്പതുപേരാണ് ഇതുവരെ അറസ്റ്റിലായത്. സര്‍ക്കാര്‍ നിയോഗിച്ച ജുഡിഷ്യല്‍ കമ്മിഷനും താനൂര്‍ സന്ദര്‍ശിച്ചിരുന്നു. ബോട്ടിന്‍റെ ഫിറ്റ്‌നസ്, മത്സ്യ ബന്ധന ബോട്ട് ഉല്ലാസ ബോട്ടായി രൂപമാറ്റം വരുത്തല്‍ തുടങ്ങിയ കാര്യങ്ങലെല്ലാം സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയിരുന്നു.

ALSO READ: മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിഫലമാവുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News