ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങി മരിച്ചു

IDUKKI ACCIDENT

ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങി മരിച്ചു.ഇടുക്കി തൊടുപുഴ മുട്ടം അരുവികുത്ത് വെള്ളച്ചാട്ടത്തിലാണ് അപകടം.

ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22), ഒന്നാം വർഷ വിദ്യാർഥിനി കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്‌സാ റെജി (18) എന്നിവരാണ് മരിച്ചത്.തൊടുപുഴ മുട്ടം എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥികൾ ആണ് ഇരുവരും.

ALSO READ; വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും

ഇന്ന് രാവിലെ മുതൽ ഇവരെ കാണാനില്ലെന്ന് സഹപാഠികൾ പറഞ്ഞിരുന്നു. തുടർന്ന് സഹപാഠികളും ,ഫയർഫോഴ്സും, പൊലീസും ,നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. കുത്തുഴുക്കുള്ളതും നിരവധി കയങ്ങളുമുള്ള പ്രദേശമാണിവിടം.

ENGLISH NEWS SUMMARY: Two engineering students drowned in the waterfall in Idukki. The deceased have been identified as Donal Shaji (22), and Aksa Reji (18).Both are students of Thodupuzha Muttam Engineering College.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News