സൗദിയിൽ കള്ളപ്പണം വെളുപ്പിച്ച രണ്ട് പ്രവാസികൾ അറസ്റ്റിൽ

സൗദിയിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ. നിയമവിരുദ്ധ മാർഗങ്ങളിലൂടെ സ്വരൂപിച്ച കാൽകോടിയോളം റിയാലാണ് വെളുപ്പിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയത്. പണം നിക്ഷേപിച്ച വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

also read:ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി നീട്ടി

രണ്ട് പ്രവാസികൾ ചേർന്ന് ഏകദേശം 24,80000 റിയാൽ കള്ളപ്പണമാണ് വിവിധ മാർഗ്ഗങ്ങളിലൂടെ വെളുപ്പിച്ചത്. പണത്തിൻ്റെ ഉടവിടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ വിവിധ കുറ്റകൃത്യങ്ങളിലൂടെയും നിയമലംഘനങ്ങളിലൂടെയുമാണ് ഇത്രയും തുക ഇവർ സമാഹരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പണത്തിൻ്റെ സ്വഭാവവും ഉറവിടവും ഉടമസ്ഥതയും മറച്ചുവെച്ച്, സമാഹരിച്ച പണം വാണിജ്യ സ്ഥാപനങ്ങളുടെ അക്കൌണ്ടുകളിൽ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

also read:ഇന്ത്യ മുന്നണിയുടെ നിർണായക യോഗം നാളെ മുംബൈയിൽ നടക്കും

പ്രതികൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയതായും അവർക്കെതിരെയുള്ള തെളിവുകൾ ഉൾപ്പെടെ, കോടതിക്ക് കൈമാറിയതായും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു .പണം നിക്ഷേപിച്ച വാണിജ്യ സ്ഥാപനങ്ങൾക്കെതിരെയും നടപടി എടുക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖം നോക്കാതെ കഠിന ശിക്ഷ വിധിക്കാൻ കോടതിയോട് ആവശ്യപ്പെടുമെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് കൊടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News