തിരുവനന്തപുരം ആര്യനാട് ബിവറേജസിന് മുന്നിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി. മദ്യം വാങ്ങുന്നതിന് വരി നിൽക്കുന്നതിനിടയിൽ വരിതെറ്റിച്ച് ഒരാൾ മദ്യം വാങ്ങാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത് എന്നാണ് വിവരം. ഇത് അവിടെയുണ്ടായിരുന്നവർ ചോദ്യം ചെയ്തു. മദ്യം വാങ്ങാൻ എത്തിയ ആൾക്കാരുടെ സുഹൃത്തുക്കൾ സ്ഥലത്തുണ്ടായിരുന്നു. ഇവർ കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ സംഘർഷ അവസ്ഥ ഉണ്ടായി.
സംഘർഷം ഉണ്ടായതിനെ തുടർന്ന് ബിവറേജസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്യനാട് പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമം നടത്തിയവർ രക്ഷപ്പെട്ടു. അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി.
Also read: ഭാരതപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന കണ്ടെത്തലിൽ പൊലീസ്; 4 പേർ കസ്റ്റഡിയിൽ
Two factions clashed in front of Aryanad Beverages, Thiruvananthapuram. It is reported that while standing in line to buy alcohol, a person tried to buy alcohol by straying from the line, which led to the conflict
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here