വിജയ്‌യുടെ പിറന്നാൾ ആഘോഷത്തിൽ കുട്ടിക്ക് പൊള്ളലേറ്റ സംഭവം; വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

വിജയുടെ പിറന്നാൾ ആഘോഷത്തിൽ കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് കുട്ടിക്ക് പൊള്ളലേറ്റത്. പിറന്നാളാഘോഷം സംഘടിപ്പിച്ചത് വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ്.

ALSO READ: ‘ഇവിടെയെന്ത് ലോക ചാമ്പ്യന്മാർ’, അവര് കിടിലൻ ടീമാണ് ആശാനേ; ഓസ്‌ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ: ഇത് ചരിത്രം

സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിൽ നിന്ന് തീ ദേഹത്തേക്ക് പടരുകയായിരുന്നു. കുട്ടിക്കും തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം. വിജയ്‌യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമിൽ അടക്കം സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

ALSO READ: ‘ജീവിതത്തിൽ ഇങ്ങനെയൊരു രാഷ്ട്രീയ നേതാവിനെ ഞാൻ കണ്ടിട്ടില്ല’, ‘അത്ഭുതം തോന്നുന്നു, എളിമയുള്ള മനുഷ്യൻ; മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് വിജയ് സേതുപതി

അതേസമയം, തമിഴ്‌നാട്ടിലെ വ്യാജ മദ്യ ദുരന്തത്തെ തുടർന്ന് പിറന്നാൾ ആഘോഷങ്ങൾ വേണ്ട എന്ന് വിജയ് നിർദേശം നൽകിയതാണ്. എന്നാൽ അത് ഗൗനിക്കാതെയാണ് പരിപാടി നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News