കൊച്ചിയിലെ ബൈക്കപകടത്തില്‍ സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

bike Accident

തൃപ്പൂണിത്തുറയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ട് മരണം സുഹൃത്തുക്കളായ വയനാട് സ്വദേശി നിവേദിത, കൊല്ലം സ്വദേശി സുബിന്‍ എന്നിവരാണ് മരിച്ചത്. മാത്തൂര്‍ പാലത്തിന്റെ കൈവരിയില്‍ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വയനാട് മേപ്പാടി കടൂര്‍ സ്വദേശിയായ നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിന്‍ (19) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു.

ഇരുവരുടേയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Also Read : പിറന്നാള്‍ നിറവില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍; വിവാദങ്ങള്‍ക്കിടെ ‘നയന്‍താര: ബിയോണ്ട് ദി ഫെയ്‌റി ടേല്‍’ പുറത്തിറക്കി പിറന്നാള്‍ സമ്മാനവുമായി നെറ്റ്ഫ്‌ലിക്‌സ്

അതേസമം തിരുവനന്തപുരം പാറശ്ശാല കുറുംങ്കുട്ടിയില്‍ മിനി ലോറി നിയന്ത്രണം വിട്ട് അപകടമുണ്ടായി. നെയ്യാറ്റിന്‍കര ഭാഗത്തുനിന്നും പാറശ്ശാലയിലേക്ക് വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു

മിനി ലോറിയിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും ഗുരുതര പരുക്കുകളോട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിക്കാണ് അപകടം. മിനി ലോറി ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News