സദാചാര – വിദ്വേഷ ഗുണ്ടായിസങ്ങൾക്ക് അറുതിയില്ല; കർണാടകയിലെ വാഗ്ദാനങ്ങൾ പൊള്ളയാവുന്നുവോ?

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും കർശന താക്കീത് നല്‍കിയതിന് ശേഷവും കർണാടകയിൽ സദാചാര – വിദ്വേഷ ഗുണ്ടായിസങ്ങൾക്ക് കുറവില്ല. കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ രണ്ട് സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ചിക്കമംഗ്ലൂരിലും ചിക്കബല്ലാപുരയിലുമാണ് ആൾക്കൂട്ട ആക്രമണങ്ങൾ അരങ്ങേറിയത്

ചിക്കമംഗ്ലൂരിൽ മുസ്ലിം യുവതിയുമായുള്ള സൗഹൃദത്തിന്‍റെ പേരിലാണ് വെള്ളിയാഴ്ച യുവാവിനെ ഒരു കൂട്ടം ആളുകൾ ആക്രമിച്ചത്. അജിത്ത് എന്ന യുവാവാണ് മുപ്പതോളം വരുന്ന ആളുകളുടെ മർദ്ദനത്തിന് ഇരയായത് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുടിഗെരെ താലൂക്കിലെ ബണക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരുക്കേറ്റ അജിത് ബജ്റംഗ്ദൾ പ്രവർത്തകനാണ് എന്നും പൊലീസ് പറഞ്ഞു.

യുവതിക്കൊപ്പം പോകുമ്പോള്‍ ഒരു സംഘമെത്തി അജിത്തിനെ ആക്രമിക്കുകയായിരുന്നു. റോഡ‍ിലൂടെ വലിച്ചിഴച്ചുവെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ബണക്കൽ പൊലീസിന് യുവതി നൽകിയ പരാതിയില്‍ പറയുന്നു. മുടിഗെരെയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് അജിത്ത്. സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി അടക്കം നാണംകെട്ട തോൽവിയാണ് ചിക്കമംഗളൂരുവില്‍ നേരിട്ടത്.ചിക്കമംഗളൂരു ജില്ലയിലെ അഞ്ച് സീറ്റിലും കോൺഗ്രസാണ് വിജയിച്ചത്. ബിജെപി ഭരണകാലത്ത് തുടർച്ചയായി സാമുദായിക സംഘർഷങ്ങൾ റിപ്പോർട്ട് ജില്ലയാണ് ചിക്കമംഗളൂരു.

മെയ് 24 ന് ചിക്കബല്ലാപ്പൂർ ജില്ലയിലും സദാചാര പൊലീസ് ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.ഭഗ്‌വാ ലൗ ട്രാപ്പ് ആണെന്നാരോപിച്ചാണ് മുസ്ലിം സമുദായത്തിൽപ്പെട്ട വിദ്യാർത്ഥിനിക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ക്രൂര മർദ്ദനമേറ്റത്. ഒഎംബി റോഡിലെ പ്രമുഖ ചാറ്റ് ഷോപ്പില്‍ ചായകുടിക്കാനെത്തിയതായിരുന്നു കോളേജ് 20കാരിയും സുഹൃത്തും. വ്യത്യസ്ത സമുദായങ്ങളില്‍പെട്ടവരാണ് ഇവരെന്ന് മനസിലാക്കിയ സമീപത്തെ കടകളിലുണ്ടായിരുന്ന യുവാക്കള്‍ സംഘടിച്ച് ഇരുവർക്കും അരികിൽ എത്തുകയായിരുന്നു.

സംഘം ചേർന്നെത്തിയ യുവാക്കൾ പെൺകിട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെ ഇരുവരും കടയ്ക്ക് പുറത്തേക്ക് ഇറങ്ങി. തുടർന്ന് പിന്നാലെയെത്തിയ സംഘം യുവാവിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പെൺകുട്ടിയെ അക്രമിസംഘം തള്ളി താഴെയിട്ടു. പിന്നീട് ഇതിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. കൂട്ടത്തിലുള്ള ചിലർ ഇടപെടുന്നതുവരെ യുവാവിനെ മർദ്ദിക്കുന്നത് തുടരുകയാണ്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News