ഇസ്കോൺ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കൃഷ്ണ അവബോധ സമിതിയുടെ രണ്ടു സന്യാസിമാർകൂടി ബംഗ്ലാദേശിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ബംഗ്ലാദേശ് ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ച് സന്യാസിയായ ചിൻമോയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ബംഗ്ലാദേശിലുടനീളം ഹിന്ദുക്കളുടെ വ്യാപകമായ പ്രതിഷേധത്തിനിടയിലാണ് ഈ സംഭവം.
ശ്യാം ദാസ് പ്രഭു, രംഗനാഥ് ദാസ് ബ്രഹ്മചാരി പ്രഭു എന്നിവരെ വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തതായി ഇസ്‌കോൺ ഭാരവാഹികൾ അറിയിച്ചു. ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടർന്ന് ഇസ്‌കോൺ അനുകൂലികളും പൊലീസും ഏറ്റുമുട്ടിയതിൽ അസിസ്‌റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സെയ്‌ഫുൾ ഇസ്ലാം കൊല്ലപ്പെട്ടിരുന്നു.
Also Read: ഇനിയെത്ര മനുഷ്യര്‍ മരിക്കണം; ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ 100 മരണം
രുദ്രപ്രോതി കേശബ് ദാസ്, രംഗ നാഥ് ശ്യാമ സുന്ദർ ദാസ് എന്നീ വൈദികരെ ജയിലിലുള്ള ചിൻമോയ് ദാസിന് ഭക്ഷണവും മരുന്നും എത്തിക്കാൻ പോയപ്പോഴായിരുന്നു അറസ്റ്റ് ചെയ്തത്. ചിൻമോയ് കൃഷ്ണ ദാസിൻ്റേതുൾപ്പെടെ ഇസ്‌കോണുമായി ബന്ധപ്പെട്ട 17 പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബംഗ്ലാദേശ് അധികൃതർ ഈ ആഴ്ച ഉത്തരവിട്ടിരുന്നു.
എന്നാൽ രാജ്യത്ത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനിടെ ഇസ്‌കോണ്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ബംഗ്ലാദേശ് ഹൈക്കോടതി തള്ളിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here