പിടിച്ചുകെട്ടാനാകാതെ തക്കാളി വില, ഉത്തരേന്ത്യയില്‍ വില 250 ലേക്ക്

ഉത്തരേന്ത്യയില്‍ തക്കാളിയുടെ വില റെക്കോര്‍ഡ് ഉയരത്തില്‍. ഉത്തരാഖണ്ഡിലെ ഗംഗോത്രിധാമില്‍ കിലോയ്ക്ക് 250 രൂപയാണ് തക്കാളിയുടെ വില. ഉത്തരകാശിയില്‍ വിവിധ സ്ഥലങ്ങളില്‍ 180 മുതല്‍ 200 രൂപ വരെയാണ് തക്കാളിക്ക് വില. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളില്‍ 200 മുതല്‍ 250 രൂപവരെയും വിലയുണ്ട്.

Also Read: സംസ്ഥാനത്ത് നാലു ദിവസമായി തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശം

കാലാവസ്ഥയിലുണ്ടായ മാറ്റവും കനത്ത മഴ പെയ്തതുമൂലം വിതരണത്തിലുണ്ടായ പ്രശ്‌നങ്ങളും കഴിഞ്ഞ മാസങ്ങളിലെ അത്യുഷ്ണവുമെല്ലാം തക്കാളിയുടെ വില അഞ്ചിരട്ടിയില്‍ അധികമായി ഉയരാന്‍ കാരണമായി.

ഡല്‍ഹിയില്‍ കിലോയ്ക്ക് 140 രൂപയാണ് തക്കാളിയുടെ വില. ഇവിടെയും കനത്ത മഴ കാരണം വിതരണ മേഖലയിലുണ്ടായ തടസങ്ങളാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. ചെന്നൈയിലും 100 മുതല്‍ 130 രൂപ വരെ ഒരു കിലോ തക്കാളിക്ക് വിലയുണ്ട്. ബംഗളുരുവിലെ വ്യാപാരികളും 101 രൂപ മുതല്‍ 121 രൂപ വരെ വില കൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News