ലോകസഭ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ഗ്യാസിന്റെ വില കുറച്ചു കേന്ദ്രസര്‍ക്കാര്‍. എല്‍പിജി സിലിണ്ടറിന് 200രൂപ കുറച്ചു.
75 ലക്ഷം പുതിയ പിഎം ഉജ്ജ്വല യോജന കണക്ഷന്‍ നല്‍കാനും തീരുമാനം. പ്രഖ്യാപനതിനു തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും കേന്ദ്രസര്‍ക്കാര്‍.
Also Read: വര്‍ഗീയ അധിക്ഷേപം; അധ്യാപികയ്ക്കെതിരെ വിദ്യാര്‍ഥികള്‍
ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി നല്‍കാന്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. പിഎം ഉജ്ജ്വല പദ്ധതിക്കാര്‍ക്ക് നേരത്തെ 200 രൂപ സബ്‌സിഡി നല്‍കിയിരുന്നു. പുതിയ ആനുകൂല്യം കൂടി ലഭിക്കുമ്പോള്‍ ഉജ്ജ്വല പദ്ധതിക്കാര്‍ക്ക് സിലിണ്ടറിന് 400 രൂപ കുറയും.
Also Read: ഇമ്രാന്‍ ഖാന് ആശ്വാസം, തടവ് ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി
അതേ സമയം പ്രഖ്യാപനത്തിന് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് അനുരാഗ് സിംഗ് താക്കൂര്‍ പ്രതികരിച്ചു എങ്കിലും, ലോക്‌സഭ തെരഞ്ഞെടുപ്പിനും 5 സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പിനും മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനും മന്ത്രി സഭ അംഗീകാരം നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here