ഓസിസിനെ തളയ്ക്കാന്‍ ഇന്ത്യക്ക് 200 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യക്ക് 200 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 199 റണ്‍സിന് പുറത്തായി. രവീന്ദ്ര ജഡേയും, കുല്‍ദീപ് യാദവും ചേര്‍ന്ന സ്പിന്‍ നിരയാണ് ഓസീസിനെ ചുരുട്ടിക്കെട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 199 റണ്‍സ്.

സ്‌കോര്‍ ഈ നിലയ്ക്കെത്തിച്ചത് ഓസീസ് വാലറ്റത്തിന്റെ ശ്രമമാണ്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 15 റണ്‍സെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്കും കാര്യമായ സംഭാവന ടോട്ടലിലേക് നല്‍കി. താരം 35 പന്തുകള്‍ ചെറുത്ത് ഒരു സിക്സും രണ്ട് ഫോറും സഹിതം 28 റണ്‍സെടുത്ത് സ്‌കോര്‍ 199ല്‍ എത്തിച്ചു. ഒടുവില്‍ സിറാജാണ് സ്റ്റാര്‍ക്കിന്റെ പോരാട്ടം അവസാനിപ്പിച്ച് സ്‌കോര്‍ 200 കടത്താതെ നിര്‍ത്തിയത്.

സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 41 റണ്‍സെടുത്തു. മര്‍നസ് ലബുഷെയ്ന്‍ 27 റണ്‍സും കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News