കട്ടപ്പനയിലെ ഇരട്ട കൊലപാതകം; ആഭിചാര കൊലയെന്ന് സംശയം

ഇടുക്കി കട്ടപ്പനയിൽ ആഭിചാര കൊലപാതകം എന്ന് സംശയം. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. കട്ടപ്പനയിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് വഴിത്തിരിവായത്. കട്ടപ്പന കക്കാട്ടുകടയിലെ വീട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയൻ, നിതീഷ് എന്നിവരാണ് മോഷണക്കേസിൽ അറസ്റ്റിലായത്.

ALSO READ: തല ആശുപത്രിയിൽ; ആരാധകർ ആശങ്കയിൽ

പ്രതികളിലൊരാളായ വിഷ്ണുവിൻ്റെ അമ്മയെയും സഹോദരിയെയും വീട്ടിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. ഇവരെ പൊലീസ് മോചിപ്പിച്ചു .നിതീഷ് പൂജാരിയാണ്. മോഷണക്കേസിൽ ഇരുവരും റിമാൻഡിൽ ആണ്. കോടതി അവധി ആയതിനാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമെ കൊലപാതങ്ങൾ സ്ഥിരീകരിക്കാൻ കഴിയൂ.

ALSO READ: രാജസ്ഥാനിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; ഈ വർഷം ആറാമത്തേത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News