ബെംഗളുരു കഫേ സ്‌ഫോടനം; സൂത്രധാരനടക്കം ബംഗാളില്‍ പിടിയില്‍

കഴിഞ്ഞമാസം ബെംഗളുരുവിലെ രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിന്റെ ആസൂത്രകരായ രണ്ടുപോര്‍ ബംഗാളില്‍ എന്‍ഐഎയുടെ  പിടിയിലായി. പശ്ചിമബംഗാളിലെ കിഴക്കന്‍ മിഡ്ണാപൂര്‍ ജില്ലയിലെ കാന്തിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്.

ALSO READ:  പാലക്കാട് ട്രെയിൻ ഇടിച്ച് പരിക്കേറ്റ ആനയുടെ നില അതീവ ഗുരുതരം

മുസാവീര്‍ ഹുസൈന്‍ ഷാഹേബ്, അബ്ദുള്‍ മത്തീന്‍ താഹ എന്നിവരാണ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി, വിവിധ സംസ്ഥാന പൊലീസ് സേന എന്നിവരുടെ സഹായത്തോടെ പിടികൂടിയത്. പ്രതികളെ കൊല്‍ക്കത്തിലേക്ക് കൊണ്ടുപോയിതായി ഭീകരവാദവിരുദ്ധ ഏജന്‍സി അറിയിച്ചു.

കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷാഹേബാണ് സ്‌ഫോടക വസ്തു സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. താഹയാണ് സ്‌ഫോടനത്തിന്റെ സൂത്രധാരനും മറ്റുപ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതും. സംഭവത്തിലെ രണ്ടും മൂന്നും അറസ്റ്റാണിത്. കഴിഞ്ഞ മാസം മുസാമില്‍ ഷെരീഫ് എന്നയാളെ ഇവരെ സഹായിച്ചതായി കണ്ടെത്തിയതിന് പിന്നാലെ പിടികൂടിയിരുന്നു.

ALSO READ:  നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

കര്‍ണാടക, തമിഴ്‌നാട്, യുപി എന്നിവിടങ്ങില്‍ നടത്തിയ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും പിന്നാലെയാണ് പ്രതികളെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടിയത്. മാര്‍ച്ച് ഒന്നിന് നടന്ന സ്‌ഫോടനത്തില്‍ കഫേയിലുണ്ടായിരുന്ന കസ്റ്റമേഴ്‌സിനും ജീവനക്കാര്‍ക്കും അടക്കം പത്തുപേര്‍ക്ക് പരിക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News