യുഎസിലെ അരിസോണയിൽ ഉണ്ടായ കാർ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മരണം

യു എസിലെ അരിസോണയിലെ ഫീനിക്സ് സിറ്റിയിലുണ്ടായ കാർ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ 19 കാരായ നിവേശ് മുക്ക, ഗൗതം പാഴ്സി എന്നിവർ സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് ഇടിച്ചാണ് അപകടം നടന്നത്.ഏപ്രിൽ 20 ന് ആയിരുന്നു അപകടം. അപകടത്തിന്റെ കാരണം വ്യക്തമല്ല.

ALSO READ: അൽഫോൺസ് പുത്രൻ തിരിച്ചു വരുമോ? എന്തുകൊണ്ട് സിനിമാ ജീവിതം അവസാനിപ്പിച്ചു? തുറന്നു പറഞ്ഞ് പ്രിയ സുഹൃത്ത് സിജു വിത്സൺ

ഡോക്ടർമാരുടെ മകനായ നിവേശ് മുക്ക അരിസോണ സ്റ്റേറ്റ് യുണിവേഴ്സിറ്റിയിൽ നിന്ന് കഴിഞ്ഞ വർഷം കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയിരുന്നു. ഇവൻ്റ് മാനേജറായി നിലവിൽ ജോലി ചെയ്യുകയായിരുന്നു .എഎസ്‌യുവിൽ എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥിയായ പാഴ്‌സി, അസിസ്റ്റൻ്റായും ജോലി ചെയ്തിരുന്നു.അതേസമയം അപകടസമയത്ത് സഹായം നൽകാൻ നിർത്തിയ പൗരന്മാർക്ക് പിയോറിയ പൊലീസ് നന്ദി അറിയിച്ചു.

ALSO READ:പ്രവാസികൾക്ക് ഇത് നല്ല യാത്ര, വിലക്കുറവിൽ ടിക്കറ്റ് വിൽപന, സൂപ്പർ സീറ്റ് സെയിലുമായി പ്രമുഖ എയർലൈൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News