2024 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. കഴിഞ്ഞ 12 മാസത്തിനിടയില്‍ കായിക രംഗത്ത് നിരവധി മത്സരങ്ങള്‍ നടന്നു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് ടി20 ലോകകപ്പ് ജേതാവായത്. ഈ മത്സരത്തിന് പിന്നാലെ വിരാട് കോഹ്ലിയും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടി20ല്‍ നിന്നും വിരമിക്കുകയും ചെയ്തു. ഇതിനിടയിലാണ് പുതിയൊരു പട്ടിക പുറത്തുവന്നിരിക്കുകയാണ്.
ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സ്‌പോര്‍ട്‌സ് താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന രണ്ട് ഇന്ത്യക്കാരുടെ കാര്യമാണ് പറഞ്ഞ് വരുന്നത്. ആദ്യ പത്തുപേരില്‍ ഇന്ത്യയുടെ ടി20 വിന്നിംഗില്‍ ടീമില്‍ നിന്നും ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഇടംപിടിച്ചപ്പോള്‍, അദ്ദേഹത്തിനൊപ്പം ഇടം പിടിച്ച മറ്റൊരു ക്രിക്കറ്റ് താരം ശശാങ്ക് സിംഗാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ താരമായിരുന്നു ശശാങ്ക്.
ALSO READ: ട്രംപ് മൂലം ഇന്ത്യക്കാര്‍ വലയും? യുഎസില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം നയം മാറ്റും!
ഐപിഎല്ലില്‍ മാത്രം മത്സരിച്ച, മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും ഇടംപിടിക്കാത്ത താരം ആദ്യ പത്തില്‍ ഇടംപിടിച്ചത് ആശ്ചര്യമുണ്ടാക്കിയിരിക്കുകയാണ്. രോഹിത്തിനെയും വിരാടിനെയുമൊക്കെ പിന്തള്ളിയാണ് അത്‌ലറ്റുകളുടെ പട്ടികയില്‍ ശശാങ്ക് ഇടംപിടിച്ചിരിക്കുന്നത്. 2024ലെ ലേലത്തില്‍ ശശാങ്കിനെ പഞ്ചാബ് കിംഗ്‌സ് വാങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. മറ്റൊരു ശശാങ്ക് സിംഗാണെന്ന് തെറ്റിധരിച്ചാണ് പഞ്ചാബ് ഈ താരത്തെ സ്വന്തമാക്കിയത്.
ജെന്‍ഡര്‍ സംബന്ധിച്ച വിവാദത്തില്‍പ്പെട്ട അള്‍ജീരിയന്‍ ബോക്‌സിംഗ് താരം ഇമാന്‍ ഖലീഫാണ് പട്ടികയില്‍ ഇടം നേടിയ ആദ്യ താരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here