സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ്റെ രണ്ടു ഗഡുവിൻ്റെ വിതരണം ഇന്ന് ആരംഭിക്കും. 3200 രുപവീതമാണ് ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു നൽകിയിരുന്നു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലുമാകും പെൻഷൻ എത്തിക്കുക. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്.
വിഷുവിന് മുന്‍പ് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ രണ്ടു ഗഡു കൂടി വിതരണം ചെയ്യുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച മുതല്‍ ഇതിന്റെ വിതരണം ആരംഭിച്ചു. ഒരു ഗഡു തുക കഴിഞ്ഞമാസം വിതരണം ചെയ്തിരുന്നു. വിഷു, ഈസ്റ്റര്‍, റംസാന്‍ കാലത്ത് ഇതോടെ 3 ഗഡുവും കൂടി 4800 രുപവീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here