ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു

ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു.

ALSO READ:  ‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി…’ ; പാട്ട് ബാക്കിയാക്കി അവർ മാഞ്ഞു

തൃശൂര്‍ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് ഹംസ(21),തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീല്‍ (22) എന്നിവരാണ് മരിച്ചത്. മാള്‍ ഓഫ് ഖത്തറിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്.

ALSO READ: പെരുന്നാളിനും വേതനമില്ല; കോഴിക്കോട് ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ച് ചന്ദ്രിക ജീവനക്കാര്‍

രണ്ടു പേരും തല്‍ക്ഷണം മരിച്ചു.മൃതദേഹങ്ങള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍. വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.ഇവരുടെ പരുക്ക് ഗുരുതരമില്ലന്നാണ് പ്രാഥമിക വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News