കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു, രണ്ട് മരണം

തൃശ്ശൂർ തളിക്കുളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. കാർ യാത്രികരായ മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുവായൂരിലേക്ക് തൊഴാൻ പോകുന്ന വഴി, ഇന്ന് രാവിലെ ഏഴുമണിക്ക് തളിക്കുളം കൊപ്രക്കളത്ത് വെച്ചാണ് അപകടം നടന്നത്. ദിശ തെറ്റി വന്ന കാർ ബസിൽ ഇടിക്കുകയായിരുന്നു. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ(81), ഭാര്യ പാറുക്കുട്ടി(79) എന്നിവരാണ് മരിച്ചത്.

കൂടെ കാറിലുണ്ടായിരുന്ന മകൻ ഷാജു, ഭാര്യ ശ്രീജ(44), മകൾ അഭിരാമി(11) എന്നിവരെ ഗുരുതര പരുക്കുകളോടെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ ഉറങ്ങിയതാണോ അപകടത്തിനുകാരണമെന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News