മണിപ്പൂരില്‍ വെടിവെപ്പില്‍ 2 രണ്ടുമരണം

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മണിപ്പുരില്‍ വീണ്ടും വെടിവയ്പ്പ്. കാംപോക്പിയില്‍ കുക്കി വിഭാഗക്കാരായ രണ്ടുപേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മെയ്തേയ് സായുധ സംഘമാണ് വെടിയുതിര്‍ത്തതെന്ന്് ആരോപണം.

മണിപ്പൂരിലെ കാംപോക്പിയില്‍ കുക്കി വിഭാഗക്കാരായ രണ്ടുപേരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മെയ്തേയ് വിഭാഗത്തിലെ സായുധ സംഘം
വെടിയുതിര്‍ത്തതെന്നാണ് ആരോപണം. തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെങ്കോല്‍ അംഗങ്ങളാണ് വെടിയുതിര്‍ത്തതെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയായിരുന്ന കുക്കി സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇന്നലെ തെഗ്നോപാലിലും കുക്കിമെയ്തെയ് വിഭാഗക്കാര്‍ തമ്മില്‍ രൂക്ഷമായ വെടിവയ്പ്പുണ്ടായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം നടക്കുന്ന വെളളിയാഴ്ചയാണ് മണിപ്പുരിലും വോട്ടെടുപ്പ്. ഇതിനിടയിലാണ് മണിപ്പുര്‍ അശാന്തിയില്‍ തുടരുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അസമില്‍ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മണിപ്പൂരിനെ സംരക്ഷിച്ചുവെന്ന അവകാശ വാദവുമായി രംഗത്തെത്തിയത്. സൂഷ്മമായാണ് മണിപ്പുര്‍ വിഷയം കൈകാര്യം ചെയ്തതെന്നും സാധ്യമായതെല്ലാം ചെയ്യാന്‍ കഴിഞ്ഞുവെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. കലാപം ആരംഭിച്ച ശേഷം ഒരു ദിവസം പോലും മണിപ്പുരില്‍ സന്ദര്‍ശനം നടത്താത്ത മോദി, തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അസമില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. എന്നാല്‍ ഇപ്പോഴും കലാപം അവസാനിപ്പിക്കാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനസര്‍ക്കാരിനോ കേന്ദ്രത്തിനോ കഴിഞ്ഞി്ട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് മണിപ്പുരിലെ അക്രമസംഭവങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News