പാകിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ രണ്ടു ഭീകരന്മാര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ കറാച്ചിയില്‍ വിദേശികള്‍ സഞ്ചരിച്ച വാഹനത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.

ALSO READ:  ബിജെപി സ്ഥാനാര്‍ത്ഥിക്ക് നാണമില്ലേയെന്ന് എഐഎഡിഎംകെ; കാരണമിതാണ്

ലാന്‍ഡിസ് മാന്‍ഷേര കോളനിയില്‍ വച്ചാണ് അഞ്ചു വിദേശകള്‍ സഞ്ചരിച്ച വാനിന് നേരെ ആക്രമണമുണ്ടായത്. ചാവേറുകളായ രണ്ടു ഭീകരന്മാരാണ് കൊല്ലപ്പെട്ടത്. വിദേശികള്‍ അഞ്ചു പേരും ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു.

ALSO READ:  ഇന്തോനേഷ്യയിലെ അഗ്നിപർവത സ്ഫോടനം; സുനാമിക്ക് സാധ്യത,പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു

ബൈക്കിലെത്തിയ ഭീകരന്മാര്‍ വാന്‍ ആക്രമിക്കുകയായിരുന്നു. ഗ്രനേഡുകളും കലാഷ്‌നക്കോഫും അടങ്ങിയ ബാഗ് സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഭീകരന്മാരുടെ ശരീരത്തില്‍ സൂയിസൈഡ് ജാക്കറ്റും ഗ്രനേഡുകളും ഘടിപ്പിച്ചിട്ടുണ്ടായിരുന്നെന്ന് ബോംബ് സ്‌കോഡ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News