മണിപ്പൂരില്‍ കുക്കി മെയ്തി സംഘര്‍ഷത്തില്‍ പ്രദേശത്ത് കനത്ത് ജാഗ്രത. കഴിഞ്ഞദിവസം ഇംഫാലില്‍ ഡ്രോണുള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യേഗസ്ഥരുള്‍പ്പെടെ പത്ത് പേര്‍ക്ക് പരുക്കേറ്റു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശത്തിന് പൊലീസ് ജില്ലാ മേധാവികള്‍ക്ക് ഡി ജി പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ ഇന്നലെ രാത്രിയോടെയാണ് ആക്രമണമുണ്ടായത്. മെയതെയ് ഭൂരിപക്ഷമേഖലയായ ഇംഫാലിലെ വെസ്റ്റ് ജില്ലയില്‍ അക്രമികള്‍ ഡ്രോണ്‍ ആക്രമണവും വെടിവെപ്പും നടത്തുകയായിരുന്നു.
ആക്രമണത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പൊലിസ് ഓഫീസര്‍ ഉ്ള്‍പ്പെടെ 10 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മണിപ്പൂരില്‍ ആദ്യമായിട്ടാണ് ഡ്രോണ്‍ മുഖേനയുള്ള ബോംബാക്രമണം ഉണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. അതേ സമയം ആക്രമണത്തിന്റ പശ്ചാത്തലത്തില്‍ പ്രദേശത്ത് കേന്ദ്ര സേനയെയടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കി. എന്നാല്‍ കലാപം തുടര്‍ന്നിട്ടും സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ബീരേണ്‍സിങ് സര്‍ക്കാര്‍ മൗനം തുടരുകയാണ്. ആറു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് വീണ്ടും അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here