കെട്ടിട നിർമ്മാണ തൊഴിലാളി എന്ന വ്യാജേനെ ട്രെയിൻ മാർഗം എത്തിയ ഒഡീഷ് സ്വദേശിയെ രണ്ട് കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. ഒഡീഷ ഖോരപുട്ട് ജില്ലയിൽ സഞ്ചയ് കില ( 26 ) ശനിയാഴ്ച രാവിലെ 10 മണിയോടെ തിരുവല്ല വൈഎംസിഎ ജംഗ്ഷനിൽ നിന്നും എക്സൈസ് സംഘത്തിന്റെ പിടിയിലായത് . പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത് .
Also Read; ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം,യുവതി പിടിയിൽ
ഓൺലൈൻ മുഖേന മുൻകൂട്ടി പണം അയച്ചു നൽകുന്നവർക്കാണ് ഇയാൾ കഞ്ചാവ് എത്തിച്ച് നൽകിയിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ട്രെയിൻ മാർഗമാണ് ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ മാത്രം പത്തോളം തവണ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതായി ഇയാൾ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്.
എക്സൈസ് സി ഐ ബിജു വർഗീസ്, പ്രിവന്റ്റ്റീവ് ഓഫീസർ ബി. ബിജു, സിവിൽ എക്സൈസ് ഓഫീസറന്മാരായ അരുൺ കൃഷ്ണൻ , ഷാദിലി, ശിഖിൽ, ഡ്രൈവർ വിജയൻ എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. രണ്ട് കിലോ 100 ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയായ പിത്തബസ് ജൂലിയ (23) ഇന്നലെ തിരുവല്ല കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്ത് സമീപത്തു നിന്നും എക്സൈസിന്റെ പിടിയിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here