2023 സാമ്പത്തിക വർഷത്തിൽ 2.09 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത്. വിവരാവകാശ പ്രകാരം റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇത് വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 10.57 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമെന്ന നിലയിൽ വായ്പയായി ബാങ്കുകൾ എഴുതിത്തള്ളിയത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ കൂടുതലാണിത്.
2022 ൽ 174,966 കോടി രൂപയും 2021 സാമ്പത്തിക വർഷത്തിൽ 202,781 കോടി രൂപയുമായിരുന്നു എഴുതിത്തള്ളിയ വായ്പകൾ.കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ എഴുതിത്തള്ളിയ 586,891 കോടി രൂപയുടെ വായ്പകളിൽ,109,186 കോടി രൂപ മാത്രമാണ് ബാങ്കുകൾക്ക് വീണ്ടെടുക്കാനായത്.
ALSO READ: കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി
കിട്ടാക്കടമാക്കി ബാങ്കുകൾ ഇത്തരത്തിൽ വായ്പ എഴുതിത്തള്ളിയാൽ അത് ബാങ്കിന്റെ അസറ്റ് ബുക്കിൽ നിന്ന് നീക്കം ചെയ്യും.കടം വാങ്ങുന്നയാൾ വായ്പ തിരിച്ചടയ്കാതിരിക്കുമ്പോൾ ആണ് ബാങ്കുകൾ ഈ നടപടി സ്വീകരിക്കുന്നത്. കുടിശ്ശികയുള്ള തുക വീണ്ടെടുക്കാനുള്ള സാധ്യതയും കുറവാണ്. എന്നാൽ എഴുതിത്തള്ളിയ ശേഷവും, വിവിധ ഓപ്ഷനുകൾ ഉപയോഗിച്ച് വായ്പ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ ബാങ്ക് തുടരേണ്ടതുണ്ട്. എഴുതിത്തള്ളിയ തുക ലാഭത്തിൽ നിന്ന് കുറയ്ക്കുന്നതിനാൽ ബാങ്കിന്റെ നികുതി ബാധ്യതയും കുറയും. ബാങ്കുകൾ പ്രതിവർഷം വായ്പ എഴുത്തിത്തളളുന്നത് ഇക്കാരണത്താലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here