ഗൾഫിൽ വ്യത്യസ്ത സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന രണ്ട് മലയാളികൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മസ്ക്കറ്റിലും റിയാദിലുമാണ് മരണങ്ങൾ സംഭവിച്ചത്. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നിയമ നടപടികൾ പൂർത്തിയാക്കുന്നു.
മസ്ക്കറ്റിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കോഴിക്കോട് അഴിയൂർ സ്വദേശി എം പി ഷംസുവാണ് മരിച്ചത്. 57 വയസായിരുന്നു. ഭാര്യ സഫിയത്ത്. ദീർഘകാലം സലാലയിലെ ഡബ്ലിയു ജെ ടവ്വലിൽ ജോലിചെയ്തിരുന്നു. മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കും.
റിയാദിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന കൊല്ലം കരുനാഗപ്പള്ളി ആദിനാട് വീണാഭവനിൽ വേണുവാണ് മരിച്ചത്. കഴിഞ്ഞ 24 വർഷമായി ബുറൈദ ഉനൈസയിലെ ഒരു കമ്പനിയിൽ പ്ലമ്പറായി ജോലി ചെയ്യുകയായിരുന്നു. ഖസീം പ്രവാസി സംഘം ഉനൈസ ടൗൺ യുണിറ്റ് അംഗമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിനായുള്ള നടപടിക്രമങ്ങൾ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here