ഇനി ഇഞ്ചോടിഞ്ച് പോരാട്ടം; ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങള്‍

indian premier league

ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ബാംഗ്ലൂര്‍ റോയൽ ചലഞ്ചേ‍ഴ്സിനെയും രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേ‍ഴ്സ് ചെന്നൈ സൂപ്പർ കിങ്സിനെയും നേരിടും.

ബാംഗ്ലൂരുവിന്‍റെ തട്ടകമായ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ വൈകിട്ട് 3.30 നാണ് ആദ്യ മത്സരം, ആറു മത്സരങ്ങളിൽ നിന്ന് 3 വീതം ജയവും തോൽവിയുമായി ലീഗിൽ ആറാം സ്ഥാനക്കാരാണ് ബാംഗ്ലൂർ.

എന്നാൽ ആറു മത്സരങ്ങളിൽ 4 ജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാൻ. ഈഡൻ ഗാർഡൻസിൽ വൈകിട്ട് 7.30 നാണ് രണ്ടാം മത്സരം,  കൊൽക്കത്ത നൈറ്റ് റൈഡേ‍ഴ്സ് ചെന്നൈ സൂപ്പർ കിങ്സിനെയും നേരിടും.

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യം വച്ചാണ് ധോണിയും സംഘവും ഇറങ്ങുന്നതെങ്കിൽ വിജയ വ‍ഴിയിൽ തിരിച്ചെത്താനാകും കൊൽക്കത്തയുടെ ശ്രമം. ആറു മത്സരങ്ങളിൽ നിന്ന് 2 ജയം മാത്രമായി സീസണിൽ എട്ടാം സ്ഥാനത്താണ് കൊൽക്കത്ത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News