വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന മോട്ടർ ബൈക്ക് കവർന്ന രണ്ടംഗ സംഘം അറസ്റ്റിൽ

തിരുവനന്തപുരത്ത് വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന മോട്ടർ ബൈക്ക് കവർന്ന രണ്ടംഗ സംഘം അറസ്റ്റിൽ. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ മോഷ്ടാക്കളായ ആനക്കള്ളൻ എന്ന് അറിയപ്പെടുന്ന സൈദലി കൂട്ടാളി എസ്.അമീർഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്.

also read; കൊല്ലത്ത് യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

നെടുമങ്ങാട് മഞ്ച സ്വദേശിയായ കൈരളി ടി വി ജീവനക്കാരൻ ഗോകുലിന്റെ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന മോട്ടർ ബൈക്കാണ് ഇവർ മോഷ്ടിച്ചത്. റൂറൽ എസ്.പി ശിൽപദേവയ്യക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ്‌പി ബൈജു കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

also read; വെളിച്ചമണയാതിരിക്കാൻ സ്വന്തം കയ്യിൽ നിന്ന് ബിൽ അടച്ചു, നന്മയുടെ വെളിച്ചമായി റലീസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News