കോഴിക്കോട് മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

കോഴിക്കോട് ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു. കോഴിക്കോട് കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയിലാണ് സംഭവം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ALSO READ:വിമാന സർവീസ് വൈകി; എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം

അഗ്‌നിരക്ഷാസേന സംഭവ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യം ഇറങ്ങിയ ആളെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് രണ്ടാമത്തെയാള്‍ ഇറങ്ങിയത് എന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

ALSO READ:ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം; മരിച്ചത് 54 പേര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News