ബൈക്കിന് പിന്നാലെ പാഞ്ഞടുത്ത് കാട്ടാന; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാക്കള്‍

കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാക്കള്‍. മുത്തങ്ങ-ബന്ദിപ്പൂര്‍ വനപാതയിലാണ് സംഭവം നടന്നത്. കര്‍ണാടക സ്വദേശികളായ യുവാക്കള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ആന ബൈക്കിന് പിന്നാലെ പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

also read- ‘സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് തടയും’: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ആനക്കൂട്ടത്തെ കണ്ട യുവാക്കള്‍ വനപാതയില്‍ ബൈക്ക് നിര്‍ത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ആനക്കൂട്ടത്തിലെ ഒരാന ഭയപ്പെടുത്തിയപ്പോള്‍ യുവാക്കളുടെ ബൈക്ക് റോഡില്‍ മറിഞ്ഞുവീണിരുന്നു. ബൈക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു ആന പിന്നിലൂടെ ഇവര്‍ക്ക് നേരേ പാഞ്ഞടുത്തത്.

also read- ‘എല്ലാവര്‍ക്കും നീതി ഉറപ്പാക്കും’; ഏകപക്ഷീയ അറസ്റ്റും കെട്ടിടം പൊളിക്കലും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ്

ആന വരുന്നത് ആദ്യം യുവാക്കള്‍ കണ്ടിരുന്നില്ല. മറ്റു വാഹനത്തിലുള്ളവര്‍ ഹോണ്‍ അടിച്ചും മറ്റും യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ആന തൊട്ടടുത്തെത്തി. ഇതോടെ യുവാക്കളില്‍ ഒരാള്‍ ഓടിമാറി. ബൈക്കിലുണ്ടായിരുന്ന യുവാവ് വാഹനം വേഗം മുന്നേട്ടെടുക്കാനും ശ്രമിച്ചു. എന്നാല്‍ ആന പിന്നാലെ വന്നതോടെ നിയന്ത്രണംവിട്ട ബൈക്ക് റോഡിന് വശത്തേക്ക് വീണു. തുടര്‍ന്ന് ഓടിമാറിയ യുവാവ് റോഡിലുണ്ടായിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News