‘പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റേപ്പ് ചെയ്യാൻ ശ്രമിച്ച യുവാക്കളെ തല്ലിക്കൊന്ന് ആൾക്കൂട്ടം’, സംഭവം മേഘാലയിൽ

മേഘാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റേപ്പ് ചെയ്യാൻ ശ്രമിച്ച രണ്ടു യുവാക്കളെ ആൾക്കൂട്ടം കൊലപ്പെടുത്തി. നോങ്ത്ലിവ് ഗ്രാമത്തിലാണ് സംഭവം. കത്തി കാണിച്ചു ഭയപ്പെടുത്തി കുട്ടിയെ റേപ്പ് ചെയ്യാൻ ശ്രമിച്ചവരെ ഗ്രാമവാസികളാണ് ഒരു ഹാളിൽ എത്തിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വീട്ടിൽ തനിച്ചായിരുന്ന 17 കാരിയുടെ അടുക്കലേക്ക് എത്തിയ രണ്ടുപേർ ചേർന്ന് കുട്ടിയെ കത്തി കാണിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് കുട്ടിയുടെ അലർച്ച കേട്ട് നാട്ടുകാർ ഓടിയെത്തിയതും യുവാക്കളെ കൊലപ്പെടുത്തിയതുമെന്ന് പോലീസ് വ്യക്തമാക്കി.

ALSO READ: സംസ്ഥാനത്ത്  ഉയര്‍ന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

1500 ഓളം വരുന്ന ആളുകൾ ചേർന്നാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. യുവാക്കളെ അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസിനെ ആൾക്കൂട്ടം അടുപ്പിച്ചില്ലെന്നും, പിന്നീട് അവരെ അനുനയിപ്പിച്ചു ശേഷമാണ് യുവാക്കളെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News