മണിപ്പൂരിൽ വെടിയേറ്റ് രണ്ടുപേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വെടിയേറ്റ് രണ്ടുപേർ കൊല്ലപ്പെട്ടു. ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. മെയ്തെയ് വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന കെയ്റക് മേഖലയിലാണ് സംഭവം. വെടിവെയ്പ്പിന് പിന്നിൽ ആരെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ജോലി കഴിഞ്ഞ് തിരിച്ച് വരുന്ന വഴിയിലായിരുന്നു വെടിയേറ്റത്.

also read:യുപിയിൽ വീണ്ടും യോഗി സർക്കാറിന്‍റെ ബുൾഡോസർ രാജ്; സംഭലിൽ കെട്ടിടങ്ങൾ പൊളിച്ചു നീക്കി

തൊഴിലാളികളായ സുനലാൽ കുമാർ (18),ദശരത് കുമാർ (17)എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ രാജ്വാഹി ഗ്രാമത്തിൽ നിന്നുള്ള നിർമാണ തൊഴിലാളികളാണിവർ.കാക്‌ചിംഗ് ജില്ലയിലെ കെയ്‌രാക്കിൽ ആയിരുന്നു ഇവരുടെ താമസം. എൻഎച്ച് 137(എ)ൽ വൈകിട്ട് അഞ്ചോടെയാണ് സംഭവം നടന്നത്.പൊലീസെത്തി തൊഴിലാളികളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.  

കഴിഞ്ഞ വർഷം മെയ് 3 ന് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണ കൊലപാതകങ്ങൾ ആണിത്. ഈ വർഷം മെയിൽ ഇംഫാലിൽ അജ്ഞാതരായ അക്രമികൾ ജാർഖണ്ഡിൽ നിന്നുള്ള 41 കാരനായ കുടിയേറ്റ തൊഴിലാളിയെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.സംഭവത്തിൽ രണ്ട് സഹ തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.



whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News