മണിപ്പൂരിൽ സൈന്യത്തിന്‍റെ രണ്ട് ബസുകള്‍ തടഞ്ഞ് തീയിട്ടു, അക്രമങ്ങള്‍ക്ക് അറുതിയില്ല

കലാപം കത്തുന്ന  മണിപ്പുരിൽ അക്രമസംഭവങ്ങൾ തുടരുന്നു. മെയ്‌തെയ്- കുക്കി ഗ്രാമങ്ങൾ അതിരിടുന്ന സ്ഥലങ്ങളിൽ പരസ്‌പരം വെടിയുതിര്‍ക്കുന്ന സാഹചര്യമുണ്ട് . മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള മൊറെ ബസാറിൽ സ്ത്രീകളോട് സുരക്ഷാസേനാം​ഗങ്ങള്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സംഘര്‍ഷമുണ്ടായി. പിന്നാലെ സൈന്യം ഇടത്താവളമായി ഉപയോ​ഗിച്ചിരുന്ന ആൾതാമസമില്ലാത്ത നിരവധി വീടുകൾക്ക്‌  തീയിട്ടു. സൈന്യത്തിനുനേരെ ഇവര്‍ നിറയൊഴിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

ALSO READ: മണിപ്പൂരിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ ‘ഇന്ത്യ

മൊറെ ബസാറിലെ അക്രമസംഭവങ്ങൾക്ക്‌ മണിക്കൂറുകൾക്കുമുമ്പ്‌ കാങ്‌പോക്‌പിയിൽ സുരക്ഷാസേന സഞ്ചരിച്ചിരുന്ന രണ്ടു ബസ്‌ കത്തിച്ചു. നാഗാലാൻഡിലെ ദിമാപ്പുരിൽനിന്ന്‌ വരികയായിരുന്ന ബസുകൾ കാങ്‌പോക്‌പിയിൽ സ്ത്രീകള്‍ അടക്കമുള്ള സംഘം തടയുകയായിരുന്നു. മറുവിഭാഗത്തെ ആളുകളുണ്ടോയെന്ന്‌ പരിശോധിക്കണമെന്ന്‌ അക്രമിസംഘം ആവശ്യപ്പെട്ടു. എന്നാൽ, ഇതിന്‌ അനുമതി നൽകിയില്ല. തുടർന്നാണ്‌ ബസുകൾക്ക്‌ തീയിട്ടത്‌. സൈനികർക്ക്‌ അപായമില്ല.

ഇരുവിഭാഗവും ഇടകലർന്ന്‌ ജീവിച്ചിരുന്ന മൊറെയിൽ നിരവധി കുടുംബങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ പലായനം ചെയ്‌തിരുന്നു. മെയ്‌ മൂന്നിന്‌ മണിപ്പുരിൽ കലാപം ആരംഭിച്ച ഘട്ടത്തിൽ മൊറെയിലും വലിയ സംഘർഷം ഉടലെടുത്തിരുന്നു. ഇരുവിഭാഗങ്ങൾ പരസ്‌പരം ഏറ്റുമുട്ടുകയും നിരവധി വീടുകൾ കത്തിക്കുകയും ചെയ്‌തു. ആളൊഴിഞ്ഞെങ്കിലും കേടുപാടുകളില്ലാതെ ശേഷിച്ചിരുന്ന വീടുകൾ സൈനികര്‍ ഇടത്താവളമായി ഉപയോ​ഗിച്ചുവരികയായിരുന്നു. ഇവയാണ് തീയിട്ട് നശിപ്പിച്ചത്.

ALSO READ: മണിപ്പൂരില്‍ കുക്കി-മെയ്തെയ് വിഭാഗങ്ങളുമായി രഹസ്യന്വേഷണ ബ്യൂറോയുടെ നേതൃത്വത്തില്‍ ചര്‍ച്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News