നനഞ്ഞ് കുതിർന്നു; ഊഴം കാത്ത് കുട്ടിക്കുരങ്ങന്മാർ; കണ്ണു നനയിപ്പിക്കുന്ന വീഡിയോ

മനുഷ്യരുടെ സ്വഭാവത്തോട് വളരെ അടുത്തു നില്‍ക്കുന്ന ഒരു ജീവിയാണ് കുരുങ്ങുകള്‍. മനുഷ്യരെ പോലെ തന്നെ നിഷ്‌കളങ്കവും കുസൃതി നിറഞ്ഞുമായ കുരങ്ങന്മാരുടെ പല വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകറുണ്ട്. അത്തരത്തില്‍ ഉള്ള ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഫിജന്‍ എന്ന എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് രണ്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

Also read:വീണ്ടും റെക്കോര്‍ഡുമായി വിരാട്

വിഡിയോയില്‍ വെള്ളപ്പൊക്കത്തില്‍ പെട്ടുപോയ രണ്ടു കുട്ടിക്കുരങ്ങന്മാരുടെ ആത്മസംയമനവും പരസ്പര സ്‌നേഹവുമാണ് . വെള്ളത്തില്‍ നനഞ്ഞ് കുതിർന്ന് വിറച്ചിരിക്കുന്ന കുട്ടിക്കുരങ്ങന്മാര്‍ക്ക് പാല്‍കുപ്പി തുറന്ന് കൊടുക്കുമ്പോള്‍ വളരെ ആത്മസംയമനത്തോടെയാണ് കുരങ്ങന്മാര്‍ അത് വാങ്ങി കുടിക്കുന്നത്. അപാര വിശപ്പും ദാഹവും ഉണ്ടെങ്കിലും തന്റെ അവസരത്തിനായി ക്ഷമയോടെ രണ്ടാമത്തെ കുരങ്ങന്‍ കാത്തിരിക്കുന്നുണ്ട്. പാൽ കുടിച്ച ശേഷം കെട്ടിപ്പിടിച്ച് പരസ്പരം ആശ്വസിപ്പിക്കുന്നതും വിഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News