കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച രണ്ട് മലയാളിയെ കൂടി തിരിച്ചറിഞ്ഞു. തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ,തിരൂർ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്റെ പുരക്കൽ നൂഹ് എന്നിവരാണ് മരിച്ചത്. ഇതുവരെ മരിച്ച 12 മലയാളികളെയാണ് തിരിച്ചറിഞ്ഞത്.
ALSO READ: കണ്ണൂരിൽ ആർഎസ്എസ് ആക്രമണം; രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു
തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് ,പാമ്പാടി സ്വദേശി സ്റ്റീഫിൻ എബ്രഹാം സാബു , പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ,കൊല്ലം സ്വദേശി ഷമീർ,പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ, കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ്,പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ് , കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ് എന്നിവരെയാണ് ഇതുവരെ മരിച്ചവരിൽ തിരിച്ചറിഞ്ഞ മലയാളികൾ.
ALSO READ:കുവൈറ്റ് തീപിടിത്തം; 40 ഓളം ഇന്ത്യക്കാർ മരിച്ചെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here